എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

police, sap camp, gun missing

 

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 25 ഇൻസാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്എപി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ ജോലിക്ക് പോയ ഐആർ ബറ്റാലിയന്റെ കൈവശമുള്ള 16 തോക്കൊഴികെ മറ്റ് തോക്കകുളെല്ലാം എസ്എപി ക്യാമ്പിൽ വിവിധ ബറ്റാലിയനുകളിൽ നിന്നും എത്തിച്ചുവെന്നാണ് വിവരം. പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും.

Read Previous

ചെ​ക്കി​ലെ തി​യ​തി​യി​ല്‍ ആ​ഷി​ഖി​നെ പ​രി​ഹ​സി​ച്ച്‌ സ​ന്ദീ​പ് വാ​ര്യ​ര്‍

Read Next

ചൈനയില്‍ കൊറോണ വൈറസ്ബാധ കുറയുന്നു

error: Content is protected !!