പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

police, petril, helmet, stolen

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്. പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്. കോളേജിലെ കുത്തുകേസിനെ തുടർന്ന് സുരക്ഷയ്ക്കിട്ടിരുന്ന പൊലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിച്ചു. പിന്നീട് പൊലീസ് വരുന്നത് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Read Previous

വീടിന്റെ ഓട് പൊളിച്ച് അകത്തുകയറി ഭാര്യയെ കഴുത്തറത്ത് കൊന്നു

Read Next

പുകയില ഉപയോഗിക്കുവാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആക്കാന്‍ സാധ്യത

error: Content is protected !!