റാന്നി സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ല; അന്വേഷണം തുടങ്ങി

RANNI, POLICE, MISSING

പത്തനംതിട്ട: എസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജിനെയാണ് കാണാതായത്.

കഴിഞ്ഞ മൂന്നു ദിവസം ആയി കാണുന്നില്ല എന്നാണ് പരാതി. ഇദ്ദേഹത്തിന്റെ അച്ഛൻ ജോർജ്ജ് കുരുവിളയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ഇദ്ദേഹത്തിന്റെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് മൈസൂരിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

Avatar

Rashtradeepam Desk

Read Previous

പുരുഷന്റെ ലൈംഗിക തൃഷ്ണയെ തടയരുത്, സഹകരിക്കണം, ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടുനടക്കണം: വിവാദ പരാമർശവുമായി സംവിധായകന്‍

Read Next

കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നു: സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു

error: Content is protected !!