സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

POLICE, GUN, CAG REPORT

തിരുവനന്തപുരം: സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി.സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ നിന്നും 25 തോക്കുകളം 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. എന്നാല്‍ എസ്‌എപി ക്യാമ്ബില്‍ തന്നെ തോക്കുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല ക്യാമ്ബുകളിലേക്ക് പോയ തോക്കുകള്‍ എസ്‌എപി ക്യാമ്ബില്‍ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്ബ് സിഎജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.

Read Previous

വീടിന് ചുറ്റും രക്തക്കറ, രക്തം പുരണ്ട പേപ്പറുകൾ തോര്‍ത്തുകൾ; ഭീതിയോടെ ഒരു നാട്

Read Next

മൂന്ന് ജില്ലകളിൽ നാളെ കനത്ത ചൂട്

error: Content is protected !!