വിശാഖപട്ടണത്ത് വിഷ വാതക പ്ലാന്റില്‍ വീണ്ടും വാതക ചോര്‍ച്ച; രണ്ട് പേര്‍ മരിച്ചു

വിശാഖപട്ടണത്ത് വിഷ വാതക പ്ലാന്റില്‍ വീണ്ടും വാതക ചോര്‍ച്ച. വിശാഖപട്ടണത്ത പരവാ ഡയിലെ ഫാര്‍മ പ്ലാന്റിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച് പ്ലാന്റിലെ രണ്ട് തൊഴിലാളികള്‍ മരിച്ചു.

നാലുപേര്‍ ആശുപത്രിയിലാണ്. വിശാഖപട്ടണത്തിന് സമീപത്തെ ജവഹര്‍ലാല്‍ നെഹ്റു ഫാര്‍മ സിറ്റി (ജെഎന്‍പിസി)യിലെ സൈനര്‍ ലൈഫ് സയന്‍സസ് ഫാര്‍മ കമ്പനിയില്‍ നിന്ന് ബെന്‍സിമിഡാസോള്‍ വാതകം ചോര്‍ന്നാണ് അപകടമെന്നാണ് വിവരം.

വാതക ചോര്‍ച്ച എങ്ങനെ ഉണ്ടായി എന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു. രണ്ടുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്. മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു.

Read Previous

രാജ്യത്ത് ഇന്ധനവില ഇന്ന് വര്‍ധിച്ചില്ല

Read Next

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

error: Content is protected !!