മൂവാറ്റുപുഴയില്‍ പോക്‌സോ കോടതി അനുവദിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പോക്‌സോ കോടതി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ജ്യുഡിഷ്യല്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തില്‍ കോടതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളും കുന്നത്തുനാട് താലൂക്ക് ഭാഗീകമായും മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ പരിധിയില്‍ വരുന്നത്.  അടുത്തമാസത്തോടെ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നപടികളാണ് നടന്ന് വരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതികൃമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാലസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് നിലവില്‍ 11.954 പോക്‌സോ കേസുകളാണുള്ളത്. ഇതില്‍ 9457 കേസുകള്‍ വിചാരണയിലും 2497 കേസുകള്‍ അന്വോഷണഘട്ടത്തിലുമാണ്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈഗീകാതികൃമങ്ങള്‍ തടയുന്നതിന് വേണ്ടി 2012ല്‍ കൊണ്ടുവന്ന നിയമമാണ് പോക്‌സോ(ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്) ലൈംഗീകാക്രമണം, ലൈംഗീക പീഢനം, അശ്ശീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കും വേണ്ടിയാണ് പോക്‌സോ നിയമം നടപ്പിലാക്കിയത്.

Read Previous

കുണ്ടറ താലൂക്ക് ആശുപത്രി സമുച്ചയത്തിന് ആരോഗ്യ മന്ത്രി തറക്കല്ലിട്ടു

Read Next

‘ഇന്റിമേഷന്‍ ‘ ഇനി മുതല്‍ ഓണ്‍ലൈനില്‍ സ്റ്റേഷനിലെത്തും

error: Content is protected !!