പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക.

കേരളത്തിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ പ്രചാരണത്തിനെത്തുന്നില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും.

ശബരിമല വിഷയത്തിലുള്ള മേൽകൈ തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല.

Read Previous

ബെന്നി ബെഹനാൻ പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നു

Read Next

തമിഴ്നാട്ടില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിക്കെതിരെ ബലാത്സംഗകേസ്

Leave a Reply

error: Content is protected !!