നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജനുവരിയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 3ന് ഉണ്ടാകും. അഹമ്മദാബാദിലാണ് ചിത്രത്തിന്റെ വലിയൊരു ഭാഗം ഷൂട്ട് ചെയ്തത്. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുകളായിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകന്‍ ഒമംഗ് കുമാറാണ്.

Subscribe to our newsletter

Leave A Reply

Your email address will not be published.