പ്രധാനമന്ത്രിക്ക് വാക്ക് നല്‍കി എ.ആര്‍.റ‌ഹ്‌മാന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍കരിക്കാന്‍ നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചത്.

ഇതിന് മറുപടിയുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘തീര്‍ച്ചയായും ഞങ്ങള്‍ ചെയ്‌തിരിക്കും, നന്ദി’ എന്നായിരുന്നു റഹ്മാന്റെ മറുപടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവരോടും മോദി ഈ ദൗത്യത്തില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Subscribe to our newsletter

Leave A Reply

Your email address will not be published.