പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 30ന്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ട് രാജി കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. സര്‍ക്കാരിന്‍റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ദില്ലിയില്‍ പൂര്‍ത്തിയായി.

വലിയ വിജയത്തിന് ശേഷം മോദിയുടെ ഇന്നത്തെ ആദ്യനീക്കം മുതിര്‍ന്ന നേതാക്കളായ എ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കാണുകയായിരുന്നു. മോദിക്കൊപ്പം അമിത്ഷായും എത്തി. അദ്വാനിയുടെയും ജോഷിയുടെയും കാൽതൊട്ട് വന്ദിച്ചു. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.

Rashtradeepam Desk

Read Previous

ശബരിമലയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Read Next

ആലപ്പുഴയിലെ വോട്ടുചോര്‍ച്ച പരിശോധിച്ച് യുഡിഎഫ് നേതൃത്വം

Leave a Reply