പ്രിയങ്കയെ സുരക്ഷിതയായി കാക്കണമന്ന് ജനങ്ങളോട് ഭര്‍ത്താവ്

0

Get real time updates directly on you device, subscribe now.

സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച്‌ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച റോബര്‍ട്ട് വാദ്ര ഇപ്പോള്‍ അവരെ ഇന്ത്യന്‍ ജനതക്ക് നല്‍കേണ്ട സമയമായെന്നും ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികാരേച്ഛയും ദുഷ്ടത നിറഞ്ഞതുമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യമെന്നും എന്നാല്‍ പ്രിയങ്കക്ക് ജനങ്ങളോടുള്ള ധര്‍മം തനിക്കറിയാമെന്നും അവരെ ഇന്ത്യന്‍ ജനതക്ക് നല്‍കുകയാണെന്നും വാദ്ര പറഞ്ഞു. ദയവായി അവരെ സുരക്ഷിതയായി സൂക്ഷിക്കൂ എന്നും വാദ്ര അഭ്യര്‍ത്ഥിക്കുന്നുണ്ട്.

യുപി ഈസ്റ്റിന്റെയും യുപി വെസ്റ്റിന്റെയും എഐസിസി ജനറല്‍ സെക്രട്ടറിമാരായി ചുമതലയേറ്റെടുത്ത പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ലഖ്‌നൗവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തിയതിന് പിന്നാലെയായിരുന്നു ഭാര്യയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാദ്രയുടെ കുറിപ്പ്.

യുപിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തെ ജനങ്ങളെ സേവിക്കാനുമുള്ള പുതിയ യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു എന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

My Best wishes to you P, on your new journey of working in Uttar Pradesh and serving the people of India. You have been…

Posted by Robert Vadra on Monday, February 11, 2019

Leave A Reply

Your email address will not be published.