എ.​കെ. ബാ​ല​നും ബ​ന്ധു​നി​യ​മ​നം ന​ട​ത്തി: പി.​കെ. ഫി​റോ​സ്

0

Get real time updates directly on you device, subscribe now.

കോഴിക്കോട്: എ.കെ. ബാലനും ബന്ധുനിയമനം നടത്തി എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത് എത്തി. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ സ്ഥിരപ്പെടുത്തി എന്നാണ് എ.കെ. ബാലനെതിരെ ഉയരുന്ന ആരോപണം.

വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് കിര്‍ത്താഡ്സില്‍ എ.കെ ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ സ്ഥിരപ്പെടുത്തിയത് എന്നും ഫിറോസ് ആരോപണം ഉയര്‍ത്തി . മണിഭൂഷനോടൊപ്പം മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്ന് റോസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.