മാറിടം ഇടിഞ്ഞുതൂങ്ങുമെന്ന ഭയം മാറ്റാന്‍ ‘പില്ലോ ബ്രാ’

കാലിഫോര്‍ണിയ: ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമെന്ന ആശങ്കയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ തലയിണ എത്തിയിരിക്കുന്നത്. അയ്യായിരം രൂപയാണ് വിലയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സംഗതി ഹിറ്റായിക്കഴിഞ്ഞു.

ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം. 4890 രൂപയാണ് ഈ തലയിണയുടെ വില. സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.

പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക വച്ചിരുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്.

Read Previous

ഓണം ബമ്പര്‍ ഭാഗ്യക്കുറി: ആറു പേര്‍ക്ക് തുക പങ്കിടാന്‍ കഴിയില്ല

Read Next

എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‍പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

error: Content is protected !!