പിയാജിയോ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍

പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഇന്ത്യയിലെ നിരത്തിലിറക്കുന്നു. നിലവില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ പുറത്തിറക്കുന്നത്. നിലവില്‍ പിയാജിയോയ്ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ ഉണ്ടെന്നും ഇവ ഇന്ത്യയിലേയ്ക്ക് കൂടി അവതരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കമ്ബനി അറിയിച്ചു.

പുറത്തു നിന്നുള്ള ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പിയാജിയോ സ്വന്തമായിട്ടായിരിക്കും പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കുകന്നത്. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യാനും ഇലക്‌ട്രിക് മോട്ടറും ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്ത് തയ്യാറാക്കാനാണ് കമ്ബനിയുടെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ കമ്ബനിയുടെ എല്ലാ വാഹനങ്ങളും ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറ്റാന്‍ പിയാജിയോ തയ്യാറെടുക്കുകയാണ്.

Read Previous

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ഇമ്രാന്‍ ഖാന്‍

Read Next

എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ ടെക്നീഷ്യന്‍ താത്കാലിക നിയമനം

Leave a Reply

error: Content is protected !!