ക്ഷീരകര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റ നല്‍കി പേളി മാണിയുടെ ഫേസ്ബുക്ക് കൂട്ടായ്മ

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പേളി മാണിയുടെ ഫേസ്ബുക്ക് കൂട്ടായ്മ. ക്ഷീരകര്‍ഷകര്‍ക്കായി പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്‌സ് നടപ്പാക്കുന്ന പദ്ധതിയിലൂടെ 100 ചാക്ക് കാലിത്തീറ്റ കര്‍ഷകര്‍ക്ക് ദാനമായി നല്‍കുകയായിരുന്നു.

വയനാട്ടിലെ പേളി മാണിയുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ഈ നല്ല കാര്യം ചെയ്തത്. ക്ഷീരകര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം നടത്തി വരുന്ന ‘സ്‌നേഹസ്പര്‍ശം’ വഴിയാണ് അഭിനേത്രിയും അവതാരകയുമായ പേളി മാണിയുടെ ഫേസ്ബുക്ക് ആരാധക കൂട്ടായ്മ കാലിത്തീറ്റ ദാനമായി നല്‍കിയത്.

കഴിഞ്ഞ മാസത്തെ പേമാരിയില്‍ ഒറ്റപ്പെട്ടു പോയ വയനാട്ടിലെ കുറുമണി ഗ്രാമത്തെയാണ് എണ്ണായിരത്തോളം അംഗങ്ങളുള്ള പേളി ആര്‍മി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സഹായിക്കാന്‍ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരാണ് ഈ മേഖലയില്‍ കൂടുതലുള്ളതെന്നതിനാലാണ് ആ വഴിക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചുവെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ പറഞ്ഞു. കേരള ഫീഡ്‌സിന്റെ ‘ഗിഫ്റ്റ് എ ഫീഡ്’ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കമ്ബനിയുമായി ബന്ധപ്പെട്ടു. 50 കിലോ വരുന്ന മിടുക്കി കാലിത്തീറ്റയുടെ നൂറു ചാക്കുകള്‍ വാങ്ങി കര്‍ഷകര്‍ക്ക് നല്‍കി. കാലിത്തീറ്റ വിലയില്‍ കേരള ഫീഡ്‌സ് ഇളവ് നല്‍കിയെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.

Read Previous

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസ്: കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Read Next

32000 ലിറ്റര്‍ മദ്യവുമായി ടാങ്കര്‍ അപകടത്തില്‍പ്പെട്ടു

error: Content is protected !!