കേരളത്തിലേത് അഡ്ജസ്റ്റമെന്റ് ഭരണമാണെന്ന് പി.സി ജോര്‍ജ്

കൊച്ചി: ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്. എന്നാല്‍ ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റമെന്റ് ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ബൈപാസിന് വീതി കൂട്ടി പരിഹരിക്കാവുന്ന പ്രശ്നത്തില്‍ എന്തിന് വഴക്കുണ്ടാക്കുന്നു. ഇത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെ സഹായിക്കാനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജ് വിഷയത്തില്‍ സുപ്രിംകോടതി വിധി മറികടക്കാനായി നിയമനിര്‍മാണം നടത്തിയത് അപലപനീയമാണ്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത് പ്രശ്നം തീര്‍ക്കാന്‍ ഉണ്ടായിരുന്നതേയുള്ളു. എന്നാല്‍ അത് ചെയ്തില്ല. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇത് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിവരക്കേടാണെന്നും പി.സി ജോര്‍ജ്.

Read Previous

കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

Read Next

കരുണ ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു; ബില്‍ നിമയവകുപ്പിന് കൈമാറി

Leave a Reply

error: Content is protected !!