പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു; ബിജെപി മുന്നണി വെറും തട്ടിക്കൂട്ടു സംവിധാനം, മര്യാദ കാണിക്കുന്നില്ലന്നും പി.സി

politics,pc george,nda,bjp,

കോട്ടയം: ഇരിപ്പുറപ്പിക്കും മുമ്പേ പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു. ഇതൊരു തട്ടിക്കൂട്ട് സംവിധാനമാണന്നും ഇനിമുതല്‍ എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വിയില്‍ നില്‍ക്കുമ്പോള്‍ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാറുള്ളു. അതുകൊണ്ട് അല്‍പം സാവകാശം വേണം. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പറയും. കോന്നിയില്‍ സുരേന്ദ്രനെ നിര്‍ത്തിയത് തോല്‍പിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാമെന്നും അദ്ദേഹം പറഞ്ഞു

Read Previous

ജോളിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ആല്‍ഫെെന്‍ വധക്കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Read Next

കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്.

error: Content is protected !!