കോ​വി​ഡ് : റാ​ന്നി​യി​ലെ ഇ​റ്റ​ലി കു​ടും​ബം ആ​ശു​പ​ത്രി വി​ട്ടു

PATHANAMTHITTA, RANNI FAMILY

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ല്‍​നി​ന്നെ​ത്തി​യ കു​ടും​ബം ആ​ശു​പ​ത്രി​വി​ട്ടു. ര​ണ്ടാം​ഘ​ട്ടം ആദ്യം കേ​ര​ള​ത്തി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത് റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രി​ലാ​ണ്.  പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​പേ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.  ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തിയ മൂ​ന്ന് പേ​രും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്. അ​വ​സാ​നം വ​ന്ന ര​ണ്ട് സാ​മ്ബി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ശു​പ​ത്രി വി​ട്ട​ത്.  ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും വ​രു​ന്ന 14 ദി​വ​സം​കൂ​ടി ഇ​വ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​ണ് തെ​റ്റു പ​റ്റി​യ​തെ​ന്നും ത​ങ്ങ​ളെ ര​ക്ഷി​ച്ച​തി​ന് സ​ര്‍​ക്കാ​റി​നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.

Read Previous

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Read Next

കാസർകോട് അതിർത്തിയിൽ ക​ര്‍​ണാ​ട​ക ചി​കി​ത്സ നി​ഷേ​ധി​ച്ച ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ചു

error: Content is protected !!