പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രീബിഡ് മീറ്റിങ്ങിന്റെ മിനിട്‌സ് രേഖകള്‍ പുറത്ത് വന്നു, മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍

മാധവന്‍കുട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കരാറുകാരനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രീബിഡ് മീറ്റിങ്ങിന്റെ മിനിട്‌സ് രേഖകളാണ് പുറത്ത് വന്നത്. കരാറുകാര്‍ ആവശ്യപ്പെട്ട മൊബലൈസേഷന്‍ അഡ്വാന്‍സ് തുക ആദ്യം നല്‍കാതിരുന്ന മന്ത്രിയും പരിവാരങ്ങളും പിന്നീട് ചോദിച്ചതിനിരട്ടി തുകയാണ് കരാറുകാര്‍ക്ക് നല്‍കിയത്. പത്തുശതമാനം അഡ്വാന്‍സാണ് കരാറുകാരായ ആര്‍ഡിഎസ് ആവശ്യപ്പെട്ടത്. 8.25കോടിരൂപയാണ് കറാറുകാര്‍ക്ക് നല്‍കിയത്. ഈ ഇടപാടില്‍ മന്ത്രിയുടെ ഓഫീസിലെയും ചിലര്‍ക്കും പൊതുമമരാമത്ത് വകുപ്പിലെ ചില ഉന്ന ഉദ്ദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ ചോദ്യംചെയ്യല്‍ അടക്കം കൂടുതല്‍ നടപടികളിലേക്ക് വിജിലന്‍ സംഘം നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിജിലന്‍സ് നിയമോപദേശം തേടി. മുന്‍കൂര്‍ പണം അനുവദിച്ചത് സര്‍ക്കാര്‍ നയമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്.  പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് പൊളിഞ്ഞു. ഇതേ തുടര്‍ന്നാണ് നിയമവിദഗ്ദ്ധരുടെ ഉപദേശം വിജിലന്‍സ് സംഘം തേടുന്നത്.

 

Read Previous

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

Read Next

ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലും ഹരിയാനയിലും ഒപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പും അന്നുതന്നെ

error: Content is protected !!