പളനി ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാക്കണം:ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: പളനി-ശബരിമല ദേശിയപാത യാഥാര്‍ത്ഥ്യ മാക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നല്‍കിയ പ്രത്യേക നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പളനി-ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയൊട്ടാകെയുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായകമാകും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ജനത്തിരക്കിനും ഇത് പരിഹാരമാകും. തീര്‍ത്ഥാടക ലക്ഷങ്ങളുടെ ചിരകാലാവശ്യമായ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല് ഉണ്ടാകണമെന്നും എം.പി. ആവശ്യപ്പെട്ടു.

11 RDads Place Your ads small

Avatar

News Editor

Read Previous

നെടുങ്കണ്ടം കസ്റ്റഡിക്കൊല: രാജ്‍കുമാറിനെ മർദ്ദിച്ച രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ

Read Next

സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ്

error: Content is protected !!