ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

PALAKKAD, POLICE

പാലക്കാട് : ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി ബോധവല്‍ക്കരിക്കാന്‍ വേറിട്ട രീതിയുമായി റോഡിലിറങ്ങി പൊലീസുകാര്‍. പാലക്കാട്ടെ ചാലിശ്ശേരി പൊലീസാണ് വേറിട്ട ബോധവല്‍ക്കരണ നടപടിയുമായി രംഗത്തുവന്നത്. കാലന്റെ വേഷം കെട്ടിയും യാത്രക്കാര്‍ക്ക് കോഴിമുട്ടകൊടുത്തുമായിരുന്നു റോഡ് സുരക്ഷാ ബോധവല്‍ക്കരണം.

പൊലീസുകാര്‍ക്കൊപ്പം കറുത്ത വസ്ത്രവും തലയില്‍ കൊമ്ബും കയ്യില്‍ കയറുമായാണ് കാലന്‍ റോഡിലിറങ്ങിയത്. ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ച്‌ മുന്നിലെത്തിയവരെ വിളിച്ചുവരുത്തി ഉപദേശവും താക്കീതും നല്‍കി. സ്‌റ്റേഷനിലെ എഎസ്‌ഐ ഡേവിയാണ് കാലന്റെ വേഷം കെട്ടിയത്.

Related News:  പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസുകാര്‍ കയ്യില്‍ കരുതിയ കോഴിമുട്ട യാത്രക്കാര്‍ക്ക് നല്‍കുന്നതായിരുന്നു മറ്റൊരു രീതി.ഹെല്‍മറ്റില്ലാത്ത തല, വീണാല്‍ കോഴിമുട്ട പോലെ ഉടഞ്ഞുപോകുമെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ചാലിശ്ശേരി ചാത്തന്നൂര്‍ സ്‌കൂളുകളിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റും പൊലീസുകാര്‍ക്കൊപ്പം റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി.

Read Previous

ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം : ഗവര്‍ണറുടെ പരിഹാസം

Read Next

സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്ന് സൂചന

error: Content is protected !!