പാലക്കാട്ടെ കൊറോണ ബാധിതന്റെ മകന്റെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

trivandrum, 144

പാലക്കാട് : കാരക്കുറിശ്ശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ മകനായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനത്തില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്ബിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉംറ കഴിഞ്ഞെത്തിയ കാരാകുറുശ്ശി സ്വദേശിക്ക് കൊറോണബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ മാര്‍ച്ച്‌ 13-ന് വിദേശത്തുനിന്നെത്തിയ അച്ഛനെ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു.

16-ന് അഗളിവഴി കോയമ്ബത്തൂര്‍ക്കും 18-നു രാവിലെ മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്, തൃശ്ശൂര്‍, എറണാകുളംവഴി തിരുവനന്തപുരത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറായി ജോലിചെയ്തിരുന്നു. 19-നാണു ഇയാള്‍ തിച്ചെത്തിയത്. പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെങ്കിലും പലകേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് എന്നുള്ളതിനാല്‍ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. അതേസമയം രോഗ ബാധിതനായ കാരക്കുറിശ്ശിക്കാരന്‍ 300 പേരുമായി നേരിട്ട് സമ്ബര്‍ക്കം പലര്‍ത്തിയതിനാല്‍ ആ മേഖലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. രോഗി പോയ പള്ളി, പ്രാഥാമികാരോഗ്യ കേന്ദ്രം എടിഎം തുടങ്ങി ഇയാളുടെ വീടും പരിസരവുമെല്ലാം ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അണുവിമുക്തമാക്കി.

കരിമ്ബ പാലളം മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരം നടത്തിയതിനെ തുടര്‍ന്ന് കാരാകുറിശ്ശി സ്വദേശിയുടെ ബന്ധു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാരാകുറിശ്ശി സ്വദേശി വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ബന്ധുവുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, വളാഞ്ചേരിയിലെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നയാളാണ് ഇയാള്‍. എന്നാല്‍ അവിടെനിന്ന് ഭാര്യവീടായ കരിമ്ബയിലെത്തിയ ഇയാള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയായിരുന്നു.

Read Previous

കെറോണ: കൊച്ചിയിലെ രോഗി “ഹൈറിസ്ക്’ പട്ടികയില്‍ പെട്ടയാളെന്ന് മന്ത്രി സുനില്‍കുമാര്‍

Read Next

കുവൈത്തില്‍ മലയാളി മരിച്ചു: മകന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മയും മരിച്ചു

error: Content is protected !!