എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ

PALA, SFI, ARREST

കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.

Related News:  13 കാരിയെ പീഡിപ്പിച്ച 52 കാരന്‍ അറസ്റ്റില്‍

എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു എൻ ആറിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് കഴിഞ്ഞ ബുധനാഴ്ച പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. ആദ്യം പൊലീസ് തന്നെ കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.

Read Previous

ജ​യി​ലി​ല്‍ സ്വ​വ​ര്‍​ഗ​ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു; നി​ര്‍​ഭ​യ കു​റ്റ​വാ​ളി സു​പ്രീം​കോ​ട​തി​യി​ല്‍

Read Next

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം : സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു

error: Content is protected !!