മോദിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ വേദിക്കു സമീപം ‘മോദി പക്കോഡ’ വിറ്റു: പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി

ചണ്ഡീഗഡ്: ചണ്ഡിഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ വേദിക്കു സമീപം പക്കോഡ വിറ്റു പ്രതിഷേധിച്ച കോളജ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ‘മോദി പക്കോഡ’ വിറ്റ 12 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ബിരുദം നല്‍കുമ്പോള്‍ അണിയുന്ന വേഷവിധാനങ്ങളോടെയാണ് ഇവര്‍ പക്കോഡ വിറ്റത്. മോദിയുടെ റാല സമാപിച്ചതിനു ശേഷം ഇവരെ പോലീസ് വിട്ടയച്ചു.

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു പ്രതിഷേധം. ‘ഒരു വ്യക്തി പക്കോഡ വില്‍ക്കുകയാണെങ്കില്‍ വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ ലഭിക്കും. അതിനെ ഒരു ജോലിയായി കണ്ടുകൂടെ’എന്നായിരുന്നു മോദി ചോദിച്ചത്. മോദിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം കാട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ‘എഞ്ചിനിയര്‍മാര്‍ ഉണ്ടാക്കിയ പക്കോഡ, ബിഎ, എല്‍എല്‍ബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

Subscribe to our newsletter

Leave A Reply

Your email address will not be published.