ദേശീയ അംഗീകാരം ലഭിച്ച പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പഞ്ചായത്തിന്റെ ആദരം

paipra, Panchayat,Tribute,staff, PaiPRA Family Health Center

മൂവാറ്റുപുഴ〉 നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം പായിപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചു. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം എഴായി. കുടുംബാരോഗ്യ കേന്ദ്രത്തെ കേന്ദ്ര അംഗീകാരത്തിന് അര്‍ഹത ലഭിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് പായിപ്ര പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആദരിക്കപ്പെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ആലീസ് കെ ഏലിയാസ് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരായ മെഡിക്കല്‍ ഓഫീസര്‍ ഡോ കൃഷ്ണപ്രിയ ,ജില്ലാ ക്ലാളിറ്റി ഓഫീസര്‍ സിജിനി പൗലോസ്, ബ്ലോക്ക് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ താര ആര്‍ നമ്പൂതിരി, ഹെല്‍ത്ത് ഇസ്‌പെക്ടര്‍ എന്‍ മുരളിധരന്‍, സ്റ്റാഫ് നേഴ്‌സ് ഖദീജ കെ ഇ എന്നിവര്‍ക്ക് ആദരവ് നല്‍കി.

PAIPRA, CHC, AWARD,HEALTH
ജീവക്കാർക്കുള്ള അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ ഏലിയാസ് നിർവഹിക്കുന്നു

ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇച്ഛാശക്തിയും സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കണം എന്ന ചിന്തയുമാണ് പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തെ കേന്ദ്ര അംഗീകാരത്തിന് അര്‍ഹമാക്കിയത് എന്ന് ജീവനക്കാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിന് പരിഗണിക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്സിന് തെരഞ്ഞെടുക്കുന്നത്. സെപ്തംബറിലാണ് കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്. ഈ പരിശോധനയില്‍ പായിപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് 92 ലഭിച്ചതിനെ തുടര്‍ന്നാണ് അംഗീകാരം ലഭിച്ചത്.

ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍

യോഗത്തില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യുസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍,സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനില്‍ പി എ, ആമിന മുഹമ്മ റാഫി, മെമ്പര്‍മാരായ എം സി വിനയന്‍,അശ്വതി ശ്രീജിത്ത്, വിഎച്ച് ഷഫീക്ക്, അബൂബക്കര്‍ ,സുറുമി ഉമ്മര്‍, ഷിഹാബ്, മറിയം ബീവി നാസര്‍, സിദ്ധിക്ക്, ആന്റണി, നിഷ ടീച്ചര്‍, നസീമ സുനില്‍, സീനത്ത്, സൈനബ കൊച്ചക്കോന്‍, സെക്രട്ടറി ഷാജുമോന്‍കാവു തുടങ്ങിയവര്‍ ആശംസ അറിയിച്ചു.ഹോസ്പിറ്റല്‍ കണ്‍വീനര്‍ എല്‍ദോ വറുഗീസ് യോഗത്തിന് നന്ദി പറഞ്ഞു.

11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു: ജോസ് കെ.മാണി

Read Next

വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ റ്റെറിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.

error: Content is protected !!