നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം

കൊച്ചി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കി എല്ലാവരും ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കും. നമ്മുക്ക് ഒറ്റക്കെട്ടായി മുന്നോട് പോകാം. എല്ലാ ജില്ലകളിലും അവബോധ പ്രവര്‍ത്തനം നടത്താമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട് -ചെന്നിത്തല പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ നിപയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. ആരോഗ്യസെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Chief Editor

Read Previous

കൊച്ചിയില്‍ വിദ്യാര്‍ത്ഥിക്ക് നിപ തന്നെ; പരിശോധന ഫലം ലഭിച്ചു 

Read Next

ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ കല്ലേറ്: പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

Leave a Reply