ഓപ്പറേഷന്‍ പി ഹണ്ട്; ഇന്റര്‍പോളിന്റെ സഹായത്തോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് എഡിജിപി മനോജ് എബ്രഹാം

ചെറിയ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്ന് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പോലീസിന് ലഭിക്കും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു.

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പോലീസിന്് ലഭിച്ചിരിക്കുന്നത്. വീട്ടിനുളളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പോലും പല അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ് .ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും എഡിജിപി അറിയിച്ചു.

Related News:  സ്വര്‍ണകടത്ത് പുകമറ സൃഷ്ടിച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം സിപിഎം

ഇത്തരത്തിലുള്ള ചെല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും, ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അത് എത്ര രഹസ്യ സ്വഭാവത്തോട് കൂടി നോക്കിയാലും ഇതെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ് എന്ന് നോക്കുന്നവര്‍ തിരിച്ചറിയണം. അത് കൊണ്ട് ഇത്തരം സൈറ്റുകള്‍ നിരീക്ഷിക്കുന്നവര്‍ ഉറപ്പായും പിടിക്കപ്പെടും എന്നതും ഉറപ്പാണ്.

രാജ്യത്താകമാനം പരിശോധിച്ചാല്‍ കുട്ടികള്‍ക്കെതിരായ അശ്ലീല സൈറ്റുകള്‍ക്കെതിരെയുള്ള നിരീക്ഷണവും അന്വേഷണവും നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. ഓണ്‍ ലൈന്‍ സെക്‌സ്ഷ്യല്‍ കേസുകളെ നേരിടാന്‍ വേണ്ടിയുള്ള ഒരു പ്രത്യേക പോലീസ് സന്നാഹവും സംസ്ഥാനത്തുണ്ട്. നിലവില്‍ പിടിച്ചെടുത്തുളള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിച്ച് വരികയാണ്. നിലവില്‍ ഓപ്പറേഷന്‍ പി ഹണ്ചിലൂടെ 47 പേരാണ് അറസ്റ്റിലായതെന്ന്് എഡിജിപി അറിയിച്ചു.

Read Previous

പുറത്താക്കിയ നടപടി അനീതിയെന്ന് ജോസ് കെ മാണി; നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്ന് ബെന്നി ബഹനാന്‍

Read Next

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

error: Content is protected !!