പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന: NAAM88

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

നാടിനെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി ഓടിയെത്തിയ മൂവാറ്റുപുഴ നിര്‍മ്മല അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ് വീണ്ടും വിദ്യാര്‍ത്ഥികളിലേക്കും. സംസ്ഥാനത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെ മാതൃകയായ നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇക്കുറി ടാബ്‌ളറ്റ് ചലഞ്ചിലൂടെ, പത്ത് കുട്ടികളുടെ ജീവിതത്തിലേക്കാണ് വെളിച്ചം വീശിയത്. ടാബ്‌ളറ്റിനൊപ്പം ഫോര്‍ ജി നെറ്റ് വര്‍ക്ക് കണക്ഷനും NAAM 88
വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. ഡീന്‍ കര്യാക്കോസ് എം.പി ടാബ്‌ളറ്റുകള്‍ രക്ഷിതാക്കള്‍ക്ക് കൈമാറി. പ്രസിഡന്റ് അഡ്വ. ഒ.വി.അനീഷ്, ഫാ.ആന്റണി പുത്തന്‍കുളം, വിനോദ് ബാബു , കൗണ്‍സിലര്‍ ജിനു ആന്റണി , ബിന്വാമീന്‍ സീതി , ജെറി തോമസ് എന്നിവര്‍ സംസാരിച്ചു.

സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്.

Read Previous

മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു

Read Next

ആഘോഷങ്ങളില്ലാതെ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍

error: Content is protected !!