സംസ്ഥാന സര്‍ക്കാരിന്റേത് പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനം നിയാസ് ഭാരതി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് നിയാസ് ഭാരതി പറഞ്ഞു. ‘വിദ്യാര്‍ത്ഥികള്‍ക്കൊരുറപ്പ് ‘ പദ്ധതി മുളവൂര്‍ എംഎസ്എം എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രവണത ഒഴിവാക്കാന്‍ എല്ലാവരും ഒരുമിച്ച് ഇറങ്ങേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സെമിനാറിലും ടെലിവിഷന്‍ ചലഞ്ചിലും. മുളവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് പി.എം അസീസ് അദ്ധ്യക്ഷത വഹിച്ചു. മുളവൂര്‍ എം എസ് എം സ്‌കൂള്‍ മാനേജര്‍ അലിമുളാട്ട് മുഖ്യ പ്രഭാഷണം നടത്തി.പെഴക്കാപ്പിള്ളി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.എച്ച് സിദ്ധിക്ക്, മുടവൂര്‍ അഗ്രികള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്റ് കെ.പി.ജോയി. എച്ച് എം സല്‍മത്ത് ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കിനേത്ത് പഞ്ചായത്ത് അംഗം സീനത്ത് അസീസ്, എം.എം സീതി, എം എം കഞ്ഞുമുഹമ്മദ്, നഫ്‌സല്‍ മീതീന്‍, ഖാലിദ് ഷാ, രൂപന്‍ സേവ്യര്‍, രാഹുല്‍ മനോജ് , ഷിയാസ് മുണ്ടാട്ട് , ബിബിന്‍ ജോസ് , ജോബി ജോസ് എന്നിവര്‍ സംസാരിച്ചു.

Related News:  കോവിഡ് 19; വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും പഠനകേന്ദ്രങ്ങള്‍ക്കും പഠന സൗകര്യമൊരുക്കുന്നതാണ് ‘വിദ്യാര്‍ത്ഥികള്‍ക്കൊരുറപ്പ് പദ്ദതി. യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ടലം കമ്മിറ്റി മുളവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ദതി നടപ്പിലാക്കുന്നത്.

Read Previous

കേരളത്തില്‍  ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 42 പേര്‍ രോഗമുക്തി നേടി

Read Next

പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

error: Content is protected !!