കാസർകോട് മരിച്ച പുത്തൂർ സ്വദേശിക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് കഴിഞ്ഞ ദിവസം മരിച്ച പുത്തൂർ സ്വദേശി ബി.എം അബ്ദുൾ റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ നടത്തിയ ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലവും പോസിറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 28 ആയി ഉയര്‍ന്നു. അബ്ദുൾ റഹ്മാൻ വർഷങ്ങളായി ഹുബ്ലിയിൽ വ്യാപാരം നടത്തി വരികയായിരുന്നു. നാട്ടിലേക്ക് വരുമ്പോൾ തന്നെ പനി ഉണ്ടായിരുന്നതിനാൽ തലപ്പാടി അതിർത്തിയിൽ നിന്ന് ഇന്നലെ പുലർച്ചെ നേരിട്ട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പേരും കാറിലും ആശുപത്രിയിലും കൂടെയുണ്ടാ യിരുന്ന ബന്ധുക്കളുമടക്കം 9 പേർ ക്വാറന്റീനിൽ പോയി.

Read Previous

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

Read Next

കൊല്ലത്ത് ഇന്നലെ മരിച്ച യുവാവിന് കൊവിഡില്ല

error: Content is protected !!