ഒരു മാസം വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കി നല്‍കണം : എം.എല്‍.എ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,RAID

പെരുമ്പാവൂര്‍ : ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് ഈ മാസം വൈദ്യുത ചാര്‍ജ്ജ് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നല്‍കി. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടുംബങ്ങളുടെ വരുമാനം ഇല്ലാതെയായ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് . സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു ജനങ്ങള്‍ എല്ലാം സുരക്ഷിതരായി അവരുടെ വീടുനുളില്‍ തങ്ങുകയാണ്. ഇപ്പോള്‍ ഇവരുടെ വരുമാനം ഇല്ലാതായിരിക്കുകയാണ്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുന്നത് ഏറെ ആശ്വാസം നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ ജോലിക്കോ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടാനോ സാധിക്കാത്ത ഈ അവസ്ഥയില്‍ നമ്മുടെ സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് ഒരു മാസം വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും എം.എല്‍.എ ആവശ്യപ്പെട്ടു.

Read Previous

കരിംഞ്ചന്തയും കൃത്രിമ വിലവര്‍ദ്ധനവും മൂവാറ്റുപുഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്

Read Next

കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

error: Content is protected !!