അയല്‍വാസിയുടെ പശുക്കളെ ആക്രമിച്ച വയോധികന്‍ പിടിയില്‍

mavelikkara , theft, arest

കോട്ടയത്ത് പശുക്കളെ ഉപദ്രവിച്ചയാള്‍ പിടിയിലായി. തന്റെ പുരയിടത്തിലേയ്ക്ക് കയറിയ അയല്‍വാസിയുടെ പശുക്കളുടെ ശരീരത്തില്‍ ഇരുമ്പ് കുത്തിക്കയറ്റിയ കേസില്‍ അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം മണലേല്‍ വീട്ടില്‍ മാത്തുക്കുട്ടി ജേക്കബ്(61) ആണ്‌
അറസ്റ്റിലായത്. പശുക്കളുടെ ശരീരത്തില്‍ ആഴമേറിയ മുറിവുകളാണ് കമ്പികള്‍ തറച്ചു കയറി ഉണ്ടായതെന്ന് വെറ്റിനറി സര്‍ജന്‍ ഡോ. ജോബി പറഞ്ഞു. ഉപജീവന മാര്‍ഗ്ഗമായ പശുക്കളെ ഉപദ്രവിച്ച വയോധികനെതിരെ കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ക്ഷീര കര്‍ഷകര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

Read Previous

28 തൊഴിലാളികള്‍ക്ക് കോവിഡ്; ന്യൂസ് ചാനല്‍ അടച്ച്പൂട്ടി

Read Next

കോണ്‍ഗ്രസ് വെള്ളിയാഴ്ച്ച സര്‍വ്വകക്ഷിയോഗം ചേരും

error: Content is protected !!