ഒടിയന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററിലെത്തി ഒരു ദിവസം കഴിയുമ്പോള്‍ ചിത്രത്തിന് അത്ര നല്ല പ്രതികരണങ്ങള്‍ അല്ല ലഭിക്കുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിലെ പുതുമയും പശ്ചാത്തല സംഗീതവും മോഹന്‍ലാലിന്റെ മികച്ച പ്രകടനവുമെല്ലാമുണ്ടെങ്കിലും അതിനേക്കാള്‍ ഏറെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത് എന്നതാണ് എല്ലാത്തിനും കാരണം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
96.7 ഹിറ്റ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാര്‍ഡുകളും മോഹന്‍ലാലിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് പറഞ്ഞത്. എന്നാല്‍ സിനിമ കണ്ട ആരാധകര്‍ ശ്രീകുമാര്‍ മേനോന് എതിരെ തിരിഞ്ഞിരിക്കുകയാണ്.

Read Previous

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്

Read Next

കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

error: Content is protected !!