യുവ മാദ്ധ്യമ പ്രവർത്തകൻ സുനീഷ് കോട്ടപ്പുറം വിടവാങ്ങി

ജനയുഗം ലേഖകനായിരുന്നു

0

Get real time updates directly on you device, subscribe now.

ആലുവ: നഗരത്തിലെ സാമൂഹിക മേഖലയിൽ നിറ സാന്നിധ്യമായിരുന്ന യുവ മാധ്യമ പ്രവർത്തകൻ കരുമാലൂർ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടിൽ സുബ്രമണ്യന്റെയും മങ്കയുടെയും മകൻ സി.എസ്. സുനേഷ് (31) അന്തരിച്ചു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേയായിരുന്നു ഇന്നലെ രാത്രി പതിനൊന്നരയോടെ മരണം കവർന്നത്.

ആലുവയിൽ നടക്കുന്ന ഭൂരിഭാഗം പരിപാടികളുടേയും, മറ്റും ദൃശ്യങ്ങൾ പത്രങ്ങൾക്കായി പകർത്തിയിരുന്നത് സുനേഷാണ്. ജനയുഗം ദിനപത്രത്തിന്റെ ആലുവ ലേഖകനും. ദി ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിങ് ട്രഷററുമായിരുന്നു. സുനീഷ് കോട്ടപ്പുറമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സുനിത സഹോദരിയാണ്.

Leave A Reply

Your email address will not be published.