ദി ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ. പദ്മകുമാര്‍ (54) നിര്യാതനായി

തിരുവനന്തപുരം: കുമാരപുരം ദിവ്യപ്രഭ ആശുപത്രിക്കു സമീപം TC 13/ 1257 പദ്മയില്‍ പരേതനായ പി. കൃഷ്ണന്‍കുട്ടി നായരുടെയും ഇന്ദിര നായരുടെയും മകനും ദി ഹിന്ദു അസിസ്റ്റന്റ് എഡിറ്ററുമായ കെ. പദ്മകുമാര്‍ (54) നിര്യാതനായി. 1988 ല്‍ മുംബയിലെ ഫ്രീ പ്രസ് ജേണലിലൂടെയാണ് മാധ്യമരംഗത്ത് പ്രവേശിച്ചത്. 1991 മുതല്‍ 1994 വരെ ബിസിനസ്സ് വേള്‍ഡ് മാഗസിനിലും (മുംബയ്) പിന്നെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോയമ്പത്തൂര്‍, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് 2000 ല്‍ ദി ഹിന്ദുവില്‍ പ്രവേശിച്ചു.

Atcd inner Banner

ഭാര്യ: ഇന്ദുകല (പി എസ് സി, തിരുവനന്തപുരം) മകള്‍ : വര്‍ഷ നന്ദിനി (വിദ്യാര്‍ത്ഥിനി, കേന്ദ്രിയ വിദ്യാലയം, പട്ടം), സഹോദരന്‍: കൃഷ്ണപ്രസാദ് നായര്‍ (മുംബയ്), സഹോദരി: ഡോ. ഉമ സുന്ദര്‍ (മുംബയ്). കെ. പദ്മകുമാറിനെ അനുസ്മരിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 12 ന് പ്രസ് ക്ലബ്ബ് ടി എന്‍ ജി ഹാളില്‍ അനുശോചന യോഗം നടക്കും.

മുഖ്യമന്ത്രി അനുശോചിച്ചു

ദ ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ പദ്മകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എഡിറ്റിംഗില്‍ പ്രാവീണ്യം തെളിയിച്ച് ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തല അനുശോചിച്ചു.

തിരുവനന്തപുരം: ദ ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ പദ്മകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പുതിയ തലമുറയിലെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പത്മകുമാറെന്ന് രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

RD Staff Ads inner Bottom

Leave A Reply

Your email address will not be published.