ബിഷപ്പ് ഡോ.ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി

 

പത്തനംതിട്ട അയിരൂർ കടിയംകുന്നിൽ പി.ഇ.ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (90) നിര്യാതയായി.തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. കിടങ്ങൂർ നെടിയകാലായിൽ കുടുംബാംഗമാണ്.

മക്കൾ: മോസ്റ്റ്. റവ.ഡോ. ജോർജ് ഈപ്പൻ (പ്രിസൈഡിംഗ് ബിഷപ്പ്, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ഫെല്ലോഷിപ്പ്), പാസ്റ്റർ.ജോയി ഈപ്പൻ ( സെൻട്രൽ പാസ്റ്റർ, റ്റി.പി. എം, ആൻഡമാൻസ്), ലീലാമ്മ ഈപ്പൻ (ജാൻസി), പ്രൊഫ.കെ.ഇ. വർഗ്ഗീസ് (റിട്ട. പ്രിൻസിപ്പാൾ, മുംബൈ), മറിയാമ്മ സജി (മുംബൈ).

തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ ബി.വി.എം സെമിനാരിയിൽ മാർച്ച് 13 ബുധൻ രാവിലെ 8 മണിക്ക് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ട അയിരൂരിലേക്ക് കൊണ്ട് പോകും. ഉച്ചയ്ക്ക് 2 മണിക്ക് അയിരൂർ സെന്റ് തോമസ് മൗണ്ട് ഇവാഞ്ചലിക്കൽ പള്ളിയിൽ പൊതു ദർശനത്തിന് ശേഷം 3 മണിയോടെ ബിഷപ്പ് ഡോ.എം.കെ. കോശിയുടെ മുഖ്യ കാർമ്മികത്വത്തിൽ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.

Subscribe to our newsletter

Leave A Reply

Your email address will not be published.