പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ ( 75 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . 1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസയുടെ ജനനം. ആദ്യകാലത്ത് ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു അറിയപ്പെട്ടത്. എരഞ്ഞോളി മൂസ അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് പാട്ടുജീവിതം ആരംഭിച്ചത് .അദ്ദേഹത്തിന്റെ വളര്‍ച്ച ഗ്രാമീണ കലാസമിതികളിലൂടെയാണ് .അതോടൊപ്പം രണ്ടുവര്‍ഷം ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ സംഗീതമഭ്യസിച്ചു . ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് മുന്നൂറിലേറെ തവണ അവതരിപ്പിക്കാനും അവസരം കിട്ടിയിട്ടുണ്ട് .

Subscribe to our newsletter

Leave A Reply

Your email address will not be published.