മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി.പി രാജശേഖരന്‍ അന്തരിച്ചു

തൃശൂര്‍

ആകാശവാണി കോഴിക്കോട് നിലയം മുന്‍ സ്റ്റേഷന്‍ ഡയറക്ടറും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായ സി.പി രാജശേഖരന്‍ അന്തരിച്ചു . സി.പി രാജശേഖരന്‍(71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മികച്ച പ്രക്ഷേപകനായിരുന്ന അദ്ദേഹം ആകാശവാണിയുടെയും ദൂരദര്‍ശന്റെയും വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
45-ഓളം പുസ്തകങ്ങളുടെ രചയിതാവായ സി.പി.ആറിന് കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലിഭിച്ചിട്ടുണ്ട്. ‘മൂന്ന് വയസ്സന്‍മാര്‍’ എന്ന റേഡിയോ നാടകമാണ് 1987 ല്‍ സാഹിത്യഅക്കാദമി അവാര്‍ഡിന് അര്‍ഹമായത്.

Atcd inner Banner

ഗാന്ധിയന്‍ ദര്‍ശനങ്ങളിലും സര്‍വോദയ പ്രസ്ഥാനങ്ങളിലും ചെറുപ്പം മുതല്‍ സജീവമായിരുന്ന അദ്ദേഹം കോളജ് പഠനകാലത്ത് ഗാന്ധിപീസ് ഫൗണ്ടേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി.പി രാജശേഖരന്‍ കോഴിക്കോട് കല്ലായി ഗണപത് ഹൈസ്‌കൂളിലും, മാവൂര്‍ റയോണ്‍സ് ഹൈസ്‌കൂളിലും ജോലി ചെയ്തു.

1976 ല്‍ റേഡിയോ അനൗണ്‍സറായി. 35 വര്‍ഷത്തോളം സേവനമനുഷ്ടിച്ച ശേഷം ആകാശവാണിയുടെയും ദൂരദര്‍ശന്റെയും സ്റ്റേഷന്‍ ഡയറക്ടറായി വിരമിച്ചു. ഇതിനു ശേഷം ഇഗ്നോയുടെ ചാനല്‍ മേധാവിയായി. കുറച്ചുകാലം സുപ്രഭാതം മലയാള ദിനപത്രത്തിന്റെ പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്

RD Staff Ads inner Bottom

Leave A Reply

Your email address will not be published.