മരം വെട്ടുന്നതിനിടെ മരക്കൊമ്പ് തട്ടി നിലംപതിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

മൂവാറ്റുപുഴ: മരം വെട്ടുന്നതിനിടെ മരക്കൊമ്പ് തട്ടി നിലംപതിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സുസാപൂര്‍ അസംബ്ലി മണ്ഡലത്തിലെ മാള്‍ഡായില്‍ നസീര്‍ മകന്‍ അജ്മല്‍ എന്ന് വിളിക്കുന്ന അസ്മുല്‍ (34)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നോടെ കോടികുളം പഞ്ചായത്തിലെ കല്ലൂര്‍ പൈയാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി കാളിയാര്‍ പുഴയുടെ തീരത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരംവെട്ടുന്നതിനിടെയാണ് അപകടം. മഹാഗണി മരത്തിന്റെ സൈഡിലെ ശിഖരം വെട്ടിമാറ്റി. കയറില്‍ കെട്ടിയിറക്കുന്നതിനായി കെട്ടിയ ശിഖരം ആടിവന്ന് അജ്മലിന്റെ നെഞ്ചത്ത് തട്ടിയതോടെ കൈവിട്ട അജ്മല്‍ താഴേയ്ക്ക് പതിച്ചു. കൂടെയുണ്ടായ തൊഴിലാളികള്‍ ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാറ്റിന്‍കരയില്‍ എല്‍ദോസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അജ്മല്‍. ഇതേസ്ഥലത്തെ തടിവ്യാപാരിയായ മുരുകന്‍ കരാര്‍ എടുത്ത മരം വെട്ടുന്നതിനിടെയാണ് അപകടം. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Read Previous

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച

Read Next

അപവാദ പ്രചാരണം നടത്തിയ ‘ദേശാഭിമാനി’ക്ക് എതിരെ നിയമ നടപടിയെന്ന് സാജന്‍റെ ഭാര്യ

error: Content is protected !!