എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

കൊച്ചി: ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ജി.പി. ടോമിന്‍ ജെ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു.

സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എം ഡിയായിരുന്നു അനിത തച്ചങ്കരി.

പരേതരായ കുറുന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റിനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളായ അനിതാ മികവ് തെളിയിച്ച സംഭരംക കൂടിയായിരുന്നു. വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവര്‍. ഇതിനൊപ്പം നല്ലൊരു കുടുംബിനിയും. രണ്ട് പെണ്‍മക്കളുടേയും വിവാഹത്തിന് കൂടിയാണ് അനിതയുടെ മടക്കം.മലയാള സിനിമയെ കേന്ദ്രമായി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാന്‍ കാരണമായ റിയാന്‍ സ്റ്റുഡിയോയുടെ എംഡി കൂടിയായിരുന്നു അവര്‍. തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡില്‍ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.

മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളില്‍ വിവാഹിതരായിരുന്നു. ഏറെ നാള്‍ക്ക് ശേഷം വേദനകള്‍ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു. മക്കള്‍ രണ്ടുപേരും ബെംഗളൂരുവില്‍ എന്‍ജിനീയര്‍മാരാണ്. മരുമക്കളും അവിടെത്തന്നെ എന്‍ജിനീയര്‍മാര്‍. മൂത്ത മകള്‍ മേഘയുടെത് മിശ്രവിവാഹമായിരുന്നു്. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഗൗതമാണ് ഭര്‍ത്താവ്. കാവ്യയെ വിവാഹം ചെയ്തത് എറണാകുളം സ്വദേശി ക്രിസ്റ്റഫറും. ജൂലായ് ആറിന് വാഴക്കാലയിലായിരുന്നു ഈ കല്യാണങ്ങള്‍.കാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് തച്ചങ്കിയുടെ ഭാര്യ അനിത വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയത്.
ബ്രസ്റ്റ് കാന്‍സറിനെ തുടര്‍ന്നായിരുന്നു അനിതയുടെ ആരോഗ്യം തളര്‍ന്നത്. അനിതയ്ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുള്ള ഒരു തിരിച്ചുവരവു കൂടിയായി കല്യാണ ചടങ്ങുകള്‍. മൂത്തമകളുടെ മിശ്രവിവാഹവും അനിതയുടെ കൂടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് നടന്നത്.

Read Previous

അമ്മ നടി ആണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍: മാല പാര്‍വതി

Read Next

കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

error: Content is protected !!