മൂവാറ്റുപുഴ ഐശ്വര്യ ജൂവലറി ഉടമ പി.സജീവ് നിര്യാതനായി

Get real time updates directly on you device, subscribe now.

മൂവാറ്റുപുഴ:  മൂവാറ്റുപുഴ ഐശ്വര്യ ജൂവലറി, തൊടുപുഴ അമ്പാടി ഹോട്ടൽ എന്നിവയുടെ ഉടമ തൊടുപുഴ ഐശ്വര്യ പുരുഷോത്തമാവിലസം പരേതനായ കെ.പുരുഷോത്തമൻ നായരുടെ മകൻ പി.സജീവ് (59) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം ഏഴിന് വെങ്ങല്ലൂർ സുലഭക്ക് എതിർവശമുള്ള വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 25 ന് (ചൊവ്വ) ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ മായ മണക്കാട് മായ വിലാസം കുടുംബാംഗം. മക്കൾ:ദേവിക,(അബുദാബി) ഗോപിക,(തിരുവനന്തപുരം) മരുമക്കൾ,:ജിനേഷ് ചന്ദ്രൻ, ചെറുകുന്നം, (അബുദാബി) മുൻമന്ത്രി തിരുവഞ്ചൂർ രാധകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ (തിരുവനന്തപുരം). സഹോദരങ്ങൾ:പി.രാജീവ്(അമ്പാടി ഹോസ്റ്റൽ) പി. അജീവ്(ഗോൾഡൻ ജൂവലറി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി).

Comments are closed.