നൈ​ജീ​രി​യ​യി​ലെ ഗ്രാ​മ​ത്തി​ല്‍ വെ​ടി​വ​യ്പ്: 16 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ലെ ക​ഡു​ന സം​സ്ഥാ​ന​ത്ത‌് തോ​ക്കു​ധാ​രി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 16 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബാ​ര്‍​ദെ ഗ്രാ​മ​ത്തി​ലെ​ത്തി തോ​ക്കു​ധാ​രി​ക​ള്‍ ആ​ളു​ക​ളെ നി​ഷ്ഠൂ​ര​മാ​യി കൊ​ന്നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സ‌് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ‌് കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത‌​ത‌്. സം​ഭ​വ​ത്തി​നു പി​ന്നി​ലെ കൃ​ത്യ​മാ​യ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​താ​യും പോ​ലീ​സ‌് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Subscribe to our newsletter

Leave A Reply

Your email address will not be published.