Home Job ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്സുമാരെയും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു

ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്സുമാരെയും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു

by Rashtradeepam Desk

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക്് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു.

മാസശമ്പളം നഴ്സുമാര്‍ക്ക് AED 4000 സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0471-2329440/41/42

 

Related Posts

error: Content is protected !!