യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

NURSES,SEMINAR,UK,Opportunities,RASHTRADEEPAM

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡഡ് (ഒഡെപെക്) മുഖേന സംഘടിപ്പിക്കുന്ന സൗജന്യ യു.കെ. റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല ക്യാംപെയിനിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 20) തിരുവനന്തപുരം തമ്പാന്നൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ക്കായി സൗജന്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിന്റെ പ്രതിനിധികളും കേരളത്തിലെ നഴ്സിങ് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20ന് ഉച്ചയ്ക്ക് 2.30ന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ഹാജരാകണമെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

Read Previous

അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ചുക്ക് കാപ്പി വിതരണം

Read Next

വ്യാപാരികളില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സെയില്‍സ് ടാക്‌സ് കണ്‍സല്‍ട്ടന്റിനെ തമിഴ് നാട്ടിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം പിടികൂടി.

error: Content is protected !!