സൗദിയിൽ നഴ്‌സുമാർക്ക് ജോലിക്കായി നോര്‍ക്ക അവസരമൊരുക്കുന്നു

MG UNIVERSITY, KERALA UNIVERSITY, NORKAROOTS

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ (ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ ) ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Read Previous

കൃഷിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

Read Next

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മുരിങ്ങ

error: Content is protected !!