Home Education ഇന്ന് അധ്യാപക ദിനം; അധ്യാപന രംഗത്ത് വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച് നൗഫല്‍ മാഷ്
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

ഇന്ന് അധ്യാപക ദിനം; അധ്യാപന രംഗത്ത് വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച് നൗഫല്‍ മാഷ്

മുവാറ്റുപുഴ : അധ്യാപന രംഗത്ത് നൂതനാശയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് പായിപ്ര ഗവ.യുപി സ്‌കൂളിലെ അധ്യാപകനായ കെ എം നൗഫല്‍. കഴിഞ്ഞ അവധിക്കാലത്ത് കുഞ്ഞു മലയാളം എന്ന പേരില്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഏറ്റെടുത്തതിന്റെ ഫലമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്ലില്‍ ഒന്നാം ക്ലാസ് അധ്യാപകനായി ക്ലാസ് എടുക്കുവാന്‍ നൗഫല്‍ മാഷിന് അവസരം കിട്ടി. പൊതു വിദ്യാഭ്യാസവകുപ്പ് ജില്ലയിലെ മികച്ച പരിസ്ഥിതി കോര്‍ഡിനേറ്റര്‍ക്ക് നല്‍കുന്ന പുരസ്‌കാരവും ഈ വര്‍ഷം ജില്ലാ കളക്ടറില്‍ നിന്നും നൗഫല്‍ ഏറ്റുവാങ്ങി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ 2013 -ല്‍ മികച്ച അധ്യാപകനായി തെരെഞ്ഞെടുത്തിരുന്നു. മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ എല്‍ എസ് എസ് സ്‌ക്കോളര്‍ഷിപ്പ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം വഹിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം എച്ചം എ ഇ ഒ ഉപഹാരം കരസ്ഥമാക്കി, പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കിയ കുഞ്ഞുമലയാളം പ്രവര്‍ത്ത പദ്ധതി എറണാകുളം ഡയറ്റിന്റെ ക്രിയാഗവേഷത്തില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പാലക്കാട് നടന്ന ചോക്കുപൊടി അക്കാദമിക പഠനകോണ്‍ഗ്രസില്‍ കുഞ്ഞു മലയാളം അവതരിപ്പിക്കുകയും ഡയറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പായിപ്ര ഗവ.യുപി സ്‌കൂളില്‍ വിവിധ പദ്ധതികളുടെ കോഡിനേറ്ററായ നൗഫല്‍ മാഷിലൂടെ ഈ വര്‍ഷം വിവിധ പുരസ്‌കാരങ്ങളും സ്‌കൂളിന് ലഭിച്ചു. കൂടാതെ ഉപജില്ലയില്‍ ഗവ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എല്‍എസ് എസ് സ്‌കോള ഷിപ്പ് കിട്ടിയതും പായിപ്ര സ്‌കൂളിനാണ്.

ശനിയാഴ്ച്ചകളില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കോളര്‍ഷിപ്പ് പരിശീലനവും നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്കായി മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കിവരുന്നു. ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് വിവിധ സംഘടനകള്‍ കഴിഞ്ഞ വര്‍ഷം നൗഫല്‍ മാഷിനെ ആദരിച്ചിരുന്നു. ഈ അവധിക്കാലത്ത് കുട്ടികളെ ഉള്‍പ്പെടുത്തി നൗഫല്‍ മാഷ് സംവിധാനം ചെയ്ത പാത്തുമ്മയുടെ ആട് എന്ന ഷോര്‍ട്ട് ഫിലിമിന് അധ്യാപകക്കൂട്ടം സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തില്‍ വര്‍ഷങ്ങളായി സംസ്ഥാന റിസോഴ്‌സ് അംഗം, ചോദ്യ പേപ്പര്‍ നിര്‍മ്മാണം, ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അമ്മയോടൊപ്പം പ്രവര്‍ത്തന പദ്ധതിയുടെ മൊഡ്യൂള്‍ നിര്‍മ്മാണം, ജില്ലയില്‍ സര്‍ഗ വിദ്യാലയങ്ങളായി തെരെഞ്ഞെടുത്ത സ്‌കൂളുകളില്‍ പാവ നിര്‍മ്മാണ പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും നൗഫല്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.

ഭാഷാ ഗണിതപഠനം എളുപ്പമാക്കുന്നതിനായി പoനോപകരണ നിര്‍മ്മാണ ശില്പശാല, കുട്ടികള്‍ക്കായി വായനക്കാര്‍ഡുകള്‍, വര്‍ക്ക് ഷീറ്റുകള്‍ , യുടൂബ് ചാനല്‍ വഴി ലളിതമായ പാട്ടുകള്‍, കഥകള്‍ തുടങ്ങിയ പഠന സാമഗ്രികളും നൗഫല്‍ സ്വന്തമായി തയ്യാറാക്കിയിട്ടുണ്ട്. സോപ്പ്, ചോക്ക് നിര്‍മ്മാണം എന്നിവയും കുട്ടികളെ പരിശീലിപ്പിക്കുന്നു.എസ് ഇ ആര്‍ ടി സംസ്ഥാന തലത്തില്‍ നടത്തുന്ന ഗവേഷണ പഠനത്തില്‍ ജില്ലയില്‍ നിന്നുള അംഗമായും , വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മധുരമമായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂള്‍ നിര്‍മ്മാണത്തിലും നൗഫല്‍ മുഖ്യ പങ്ക് വഹിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് ചെന്നൈ സിനെര്‍ജി എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി മുവാറ്റുപുഴയിലെ പത്തോളം സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കി സഹായിക്കാനും നൗഫലിന് സാധിച്ചു. ഇപ്പോള്‍ ഒഗ് മെന്റ് റിയാലിറ്റിയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയെന്നോണം കുട്ടികള്‍ക്കായി ക്ലാസ് എടുത്തു വരുന്നു. ജില്ലയിലെ ആയിരത്തോളം അധ്യാപകരെ ഉള്‍പ്പെടുത്തി നവമാധ്യമ കൂട്ടായ്മ വഴി പഠനവിഭവങ്ങള്‍ വിനിമയും ചെയ്യുകയും ചെയ്യുന്നു.

Related Posts

error: Content is protected !!