നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു

കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു. അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളും അപരന്മാരും സ്വതന്ത്രരും ഉള്‍പ്പെടെ 35 പേരാണ് മത്സര രംഗത്ത്.

നാല്‍പ്പത്തി ഒമ്ബത് പേരായിരുന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കായി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനക്കും പത്രികകള്‍ പിന്‍വലിക്കാനുളള സമയപരിധിക്കും ശേഷം മത്സരരംഗത്ത് ശേഷിക്കുന്നത് 35 പേരാണ്.

എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സര രംഗത്തുളളത്. ഒമ്ബതുപേരാണ് മത്സരരംഗത്തുള്ളത്.മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന അഡ്വക്കേറ്റ് മനു റോയിക്ക് ഓട്ടോറിക്ഷയാണ് ചിഹ്നം. മനു റോയിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിനുംസമാന്തരമായി അപരന്‍മാരും മത്സര രംഗത്തുണ്ട്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്മാരുള്‍പ്പെടെ എട്ടു പേരാണ് മത്സര രംഗത്തുളളത്.

ഏഴുപേര്‍ മഞ്ചേശ്വരത്തും ജനവിധി തേടുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് അപരനായി ഖമറുദ്ദീന്‍ എം സിയും രംഗത്തുണ്ട്. കോണ്‍ഗ്രസ് വിമത ഗീത അശോകന്‍ അടക്കം ആറ് പേരാണ് അരൂരില്‍ മത്സരരംഗത്ത്. ടെലിവിഷനാണ് കോണ്‍ഗ്രസ്സ് വിമതയുടെ ചിഹ്നം. കോന്നിയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത്. അഞ്ചുപേരാണ് മത്സരിക്കുന്നത് കോന്നിയില്‍ മത്സരിക്കുന്നത്.

Read Previous

സഹോദരനെ വെടിവെച്ച്‌ വീഴ്ത്തിയ പോലീസുകാരിയെ കെട്ടിപ്പിടിച്ച്‌ യുവാവ്

Read Next

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല

error: Content is protected !!