നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ ചിഹ്നം നല്‍കില്ല. പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രം ചിഹ്നം

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഉപാധികളുമായി ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ ചിഹ്നം നല്‍കില്ല. പാലായില്‍ സമവായ സ്ഥാനാര്‍ത്ഥി വേണമെന്നുമാണ് ജോസഫ് പക്ഷം മുന്നോട്ടുവെക്കുന്നത്. ഇിതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതിന് ചില ഉപാധികള്‍ മുന്നോട്ടു വെയ്ക്കാനും ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു. പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രം ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പക്ഷം തീരുമാനിച്ചത്. പൊതുസമ്മതനെങ്കില്‍ മാത്രം ചിഹ്നം അനുവദിക്കും. യുഡിഎഫില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥി പട്ടിക നല്‍കേണ്ടെന്നും ജോസഫ് വിഭാഗം നേതൃയോഗം തീരുമാനിച്ചു. പാലായിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ തീരുമാനിക്കുമെന്നാണ് ജോസഫ് പറയുന്നത്.

11 RDads Place Your ads small

Avatar

Chief Editor

Read Previous

ഷി ജിന്‍പിങ്ങിന്റെ കുടുംബാംഗത്തെ കുറിച്ച്‌​ റിപ്പോര്‍ട്ട്​; ചൈന മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി

Read Next

സ്‌കൂളില്‍ പോകുന്ന വഴി കുട്ടികളുടെ ‘ജിംനാസ്റ്റിക്‌സ്’ പ്രകടനം:വീഡിയോ

error: Content is protected !!