നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേ, പ്രതികളെ നാളെ തൂക്കിലേറ്റില്ല!

nirbhaya case, court verdict

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ (ഫെബ്രുവരി 1) നടപ്പാക്കില്ല. ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

വധശിക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമുണ്ടാകുന്നത് വരെ തൂക്കിലേറ്റുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കേസിലെ പ്രതികളായ അക്ഷയ് താക്കൂറിനെയും വിനയ് ശര്‍മയെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എ പി സിംഗ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പവന്‍ കുമാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചേംബറില്‍ പരിഗണിച്ച്‌ തള്ളുകയായിരുന്നു.

Read Previous

പ്രണബ്‌ജ്യോതി നാഥ് ഐ.എ.എസ്. ലേബർ കമ്മീഷണറായി ചുമതലയേറ്റു

Read Next

ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ല: പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

error: Content is protected !!