ജ​യി​ലി​ല്‍ സ്വ​വ​ര്‍​ഗ​ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു; നി​ര്‍​ഭ​യ കു​റ്റ​വാ​ളി സു​പ്രീം​കോ​ട​തി​യി​ല്‍

mukesh kumar. nirbhaya case

ന്യൂ​ഡ​ല്‍​ഹി: ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ര്‍​ഭ​യ​ക്കേ​സി​ലെ കു​റ്റ​വാ​ളി മു​കേ​ഷ് കു​മാ​ര്‍ സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി വാ​ദം കേ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഉ​ട​ന്‍ ലി​സ്റ്റ് ചെ​യ്യാ​ന്‍ ര​ജി​സ്ട്രി​യെ സ​മീ​പി​ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.  ജ​സ്റ്റി​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത്.ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ മൂ​ന്നം​ഗ ബെ​ഞ്ച് ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.

ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി മു​കേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ് ആ​രോ​പി​ച്ചു. മു​കേ​ഷ് സിം​ഗി​നെ കേ​സി​ലെ മ​റ്റൊ​രു കു​റ്റ​വാ​ളി​യാ​യ അ​ക്ഷ​യ് സിം​ഗു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ചു. ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി​യെ​ന്നും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ ശേ​ഷ​മേ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​യാ​ളെ ഏ​കാ​ന്ത ത​ട​വി​ലേ​ക്ക് മാ​റ്റാ​വൂ എ​ന്നാ​ണ് ച​ട്ട​മെ​ന്നും മു​കേ​ഷ് സിം​ഗി​നെ വ​ള​രെ മു​ന്പു ത​ന്നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു.

എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തെ​ന്ന അ​ഭി​ഭാ​ഷ​ക​യു​ടെ വാ​ദ​ത്തെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത എ​തി​ര്‍​ത്തു. എ​ല്ലാ രേ​ഖ​ക​ളും രാ​ഷ്ട്ര​പ​തി​ക്കു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു മേ​ത്ത പ​റ​ഞ്ഞു. മു​കേ​ഷ് സിം​ഗി​നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​ട്ടി​ല്ലെ​ന്നും പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്കു മാ​റ്റു​ക​യാ​ണു ചെ​യ്ത​തെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി ധൃ​തി​പി​ടി​ച്ച്‌ ദ​യാ​ര്‍​ജി ത​ള്ളി എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​വു​മെ​ന്നു ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി ചോ​ദി​ച്ചു.
ഈ ​മാ​സം പ​തി​നേ​ഴി​നാ​ണു മു​കേ​ഷ് സിം​ഗി​ന്‍റെ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​ത്. ഈ ​തീ​രു​മാ​നം കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു മു​കേ​ഷ് കു​മാ​ര്‍ സിം​ഗ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read Previous

പേരയ്ക്ക് വാങ്ങി തന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു

Read Next

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ

error: Content is protected !!